തിങ്കളാഴ്‌ച, ഓഗസ്റ്റ് 01, 2011

വിഷാദം


നെഞ്ചോട്ടൊട്ടി കിടന്ന നീയിന്നെവിടെയൊ പോയിരിക്കുന്നു,

ഇടതൂര്‍ന്ന എന്‍ നിശ്വാസത്തിലും പാറിക്കളിച്ചിരുന്ന നീ ?

എന്നിലെ ഏകാന്തത നീ ആസ്വദിക്കുകയായിരുന്നോ ?

ഒന്നാര്‍ത്തു ചിരിക്കാന്‍ പോലും എന്നെ നീ അനുവദിച്ചിരുന്നില്ല.

നിന്റെ സ്പര്‍ശനം പോലുമെനിക്കെന്തസഹനീയമായിരുന്നെന്നോ

നിന്നില്‍നിന്നഭയം നേടാന്‍, ലഹരി എന്നിലേക്കാവാഹിക്കുകയായിരുന്നു.

ഒന്നും പറയാതെ നീ എന്നെ വിട്ടകന്നു...ഒരിക്കലും എന്നിലേക്ക് നീ വരരുത്

നീ പൊയതിനു ശേഷം , ലഹരിയുമെന്നെ വിട്ടു പോയിരിക്കുന്നു

ഇപ്പോള്‍ നീയുമില്ല, ലഹരിയുമില്ല...

വിട്ടു പിരിഞ്ഞ വിഷാദമേ.....നന്ദി...

ഇനി ഒരിക്കലുമെന്നെ തേടി നീ വന്നേക്കരുത്

.