തിങ്കളാഴ്‌ച, ഓഗസ്റ്റ് 01, 2011

വിഷാദം


നെഞ്ചോട്ടൊട്ടി കിടന്ന നീയിന്നെവിടെയൊ പോയിരിക്കുന്നു,

ഇടതൂര്‍ന്ന എന്‍ നിശ്വാസത്തിലും പാറിക്കളിച്ചിരുന്ന നീ ?

എന്നിലെ ഏകാന്തത നീ ആസ്വദിക്കുകയായിരുന്നോ ?

ഒന്നാര്‍ത്തു ചിരിക്കാന്‍ പോലും എന്നെ നീ അനുവദിച്ചിരുന്നില്ല.

നിന്റെ സ്പര്‍ശനം പോലുമെനിക്കെന്തസഹനീയമായിരുന്നെന്നോ

നിന്നില്‍നിന്നഭയം നേടാന്‍, ലഹരി എന്നിലേക്കാവാഹിക്കുകയായിരുന്നു.

ഒന്നും പറയാതെ നീ എന്നെ വിട്ടകന്നു...ഒരിക്കലും എന്നിലേക്ക് നീ വരരുത്

നീ പൊയതിനു ശേഷം , ലഹരിയുമെന്നെ വിട്ടു പോയിരിക്കുന്നു

ഇപ്പോള്‍ നീയുമില്ല, ലഹരിയുമില്ല...

വിട്ടു പിരിഞ്ഞ വിഷാദമേ.....നന്ദി...

ഇനി ഒരിക്കലുമെന്നെ തേടി നീ വന്നേക്കരുത്

.

6 അഭിപ്രായങ്ങൾ:

INTIMATE STRANGER പറഞ്ഞു...

വായിച്ചു

നിശാസുരഭി പറഞ്ഞു...

:)

Aadhi പറഞ്ഞു...

ഒന്നും പരയാതെ നീ എന്നെ വിട്ടകന്നു...ഒരിക്കലും എന്നിലേക്ക് നീ വരരുത്.............

പറയാതെ എന്നാക്കി മാറ്റൂ.

സന്ദീപ് കളപ്പുരയ്ക്കല്‍ പറഞ്ഞു...

മാറ്റം വരുത്തിയിട്ടുണ്ട്. കമന്റ് പറഞ്ഞ സുഹൃത്തുക്കള്‍ക്ക് എല്ലാം നന്ദി

അനീഷ്‌ പുതുവലില്‍ പറഞ്ഞു...

വിഷാദമെന്തെന്നറിഞ്ഞാലെ സന്തോഷം തിരിച്ചറിയാന്‍ കഴിയു..അപ്പൊ അതിഥിയായെങ്കിലും വന്നൊട്ടെ വിഷാദങ്ങള്‍ അല്ലെ????? പ്രമേയം നന്നായ്‌.............

സന്ദീപ് കളപ്പുരയ്ക്കല്‍ പറഞ്ഞു...

നന്ദി അനീഷ്‌...