ചൊവ്വാഴ്ച, നവംബർ 03, 2009

സിഗററ്റ്

ഒരു കാലത്ത് ഞാന്‍ നിന്നെ കാണുന്നതേ എനിക്ക് വെറുപ്പായിരുന്നു.
എന്റെ ചങ്ങാതിമാരുടെ നിന്റെ കൂട്ടുകാരികള്‍ !!
സഹിക്കാവുന്നതിനപ്പുറമായിരുന്നു അത്.
നിന്റെ വര്‍ഗ്ഗത്തോടുള്ള ചങ്ങാത്തം നല്ലതെന്ന് ഉപദേശിച്ചു.
ചങ്ങാതിമാര്‍ നിങ്ങളോടൊപ്പം ഉല്ലസിക്കുന്നതു കണ്ടപ്പോഴാകാം
നിന്നോട് അസൂയ തോന്നിതുടങ്ങിയത് !!!
പിന്നെയെന്നോ ഞാന്‍ ഇഷ്ടപ്പെട്ടു.....
സ്വന്തമാക്കാന്‍ എന്‍ ഹൃദയം വെമ്പല്‍ കൊണ്ടു.
വെളുത്തു കൊലുന്നനെയുള്ള മേനിയഴക്
എനിക്കിഷ്ടമായിരുന്നു....
നീയെനിക്കു നല്‍കിയ ആദ്യ ചുംബനം മുതല്‍
നീയെന്റെ കൂടെ തന്നെയുണ്ട്.
വേദനകൊണ്ട് പുളയുമ്പോള്‍
നീയെനിക്കാശ്വാസമായിരുന്നു.
എന്നിലേക്കിഴുകു ചേര്‍ന്നതില്‍ പിന്നെ
നിന്നെ ഒരിക്കല്‍ പോലും ഒഴിവാക്കിയിട്ടില്ല.
എന്നെ സ്നേഹിച്ചിരുന്നവര്‍ക്കൊന്നും നിന്നെ ഇഷ്ടമായിരുന്നില്ല.
നീയില്ലാതെ ഒരു ജീവിതം ഞാനാഗ്രഹിച്ചിരുന്നില്ല
എത്രപേര്‍ നിന്നെ തള്ളിപറഞ്ഞു ?
എന്നിട്ടും നിന്നെ എന്റെ ഹൃദയത്തില്‍ നിന്നും അടര്‍ത്തിയില്ല
എനിക്കതിനു കഴിയുമായിരുന്നില്ല.....
മറ്റുള്ളവരുടെ വാക്കിനേക്കാളേറെ എന്റെയുള്ളിന്‍ നീയായിരുന്നു
നീയെന്നിലേക്കാഴ്ന്നിറങ്ങുന്ന നിമിഷങ്ങള്‍......
നിര്‍വൃതിയിലാണ്ട നിമിഷങ്ങള്‍ എനിക്കു മറക്കാനാവില്ല......
ഒന്നല്ല, ഒരായിരമല്ല,എണ്ണങ്ങള്‍ പോരാതെ വരും
എന്റെ ഓരോ നിശ്വാസത്തിലും നീയുണ്ട്.
എനിക്കെപ്പോഴും നിന്റെ ഗന്ധമാണ്,
പുകചുരുളുകളായി നീ എന്നിലേക്ക് എരിഞ്ഞടങ്ങുമ്പോഴും
നിന്നെ ഞാന്‍ ആസ്വദിച്ചിരുന്നു
പക്ഷേ,
ഇന്ന്‍ നിന്നെ ഞാന്‍ വെറുക്കുന്നു
നിന്റെ ചുടുചുംബനങ്ങള്‍ എനിക്കു വേണ്ട.
ഞാന്‍ നിന്നെയാണോ നീ എന്നെയാണോ സ്നേഹിച്ചിരുന്നത് ?
ഒരു പക്ഷേ ഞാന്‍ മാത്രമായിരിക്കാം സ്നേഹിച്ചിരുന്നത്
ഇന്ന്‍ ഞാന്‍ മനസ്സിലാക്കുന്നു നിന്നെക്കുറിച്ച്.
എന്തിനാണ് നീയെന്നെ ഇനിയും വിടാതെ പിന്തുടരുന്നത് ?
എനിക്കിഷ്ടമില്ലാത്ത സഹ സഞ്ചാരീ...
എന്നെവിട്ടു പോകൂ...............

4 അഭിപ്രായങ്ങൾ:

സന്ദീപ് കളപ്പുരയ്ക്കല്‍ പറഞ്ഞു...

എന്തിനാണ് നീയെന്നെ ഇനിയും വിടാതെ പിന്തുടരുന്നത് ?
എനിക്കിഷ്ടമില്ലാത്ത സഹ സഞ്ചാരീ...
എന്നെവിട്ടു പോകൂ...............

പാട്ടോളി, Paattoli പറഞ്ഞു...

പുതിയ തീമാണല്ലോ ചെങ്ങാതീ!
കൊള്ളാം,
ഞാൻ ഇവളുടെ പിടിയിൽ നിന്നു
വിടുവിക്കാൻ ആവതു പണിയുകയാണേ....

ഈ വേഡ് വെരിഫിക്കേഷൻ
ഒന്നൊഴിവാക്കികള !

അജ്ഞാതന്‍ പറഞ്ഞു...

pukavali aroygathinu hanikaram, alle?

നിരക്ഷരന്‍ പറഞ്ഞു...

ഹ ഹ... ടൈറ്റില്‍ സിഗററ്റ് എന്നല്ലായിരുന്നെങ്കില്‍ ഞാന്‍ ഇത് വല്ല പ്രേമകഥയോ മറ്റോ ആണെന്ന് കരുതിപ്പോയേനേ.