ശനിയാഴ്‌ച, ജൂലൈ 16, 2011

ഫെയ്സ്ബുക്ക് ഫ്രണ്ട്


രതീഷ് ഫെയ്സ്ബുക്ക് ഫ്രണ്ട് അനിലിനെ കാണാന്‍ വന്നതായിരുന്നു അല്‍ എയ്നില്‍. സന്തോഷകരമായ നിമിഷങ്ങള്‍ വെട്ടുകിളി പോലെ നൊടിയിടയില്‍ പറന്നകന്നു. ഭക്ഷണത്തിന്റെയാണോ സംസാരിച്ചതിന്റെയാണോ എന്നറിയില്ല, അവന്‍ വളരെ ക്ഷീണിതനായി കാണപ്പെട്ടു. ഇനി ദുബായ് വരെ എത്തണമല്ലോ, 
രതീഷേ ഒന്ന് കുളിച്ചാല്‍ എല്ലാം ശരിയാകും. 
വെള്ളത്തിന് ഭയങ്കര ചൂടാണല്ലോ...
ആ ഡ്രമ്മില്‍ തണുത്ത വെള്ളമുണ്ട്, അതെടുത്തോ..
വേണ്ട, രണ്ട് മാസം കഴിഞ്ഞാല്‍ “ഓണം“ ആയല്ലോ...എന്തായാലും അന്ന് കുളിക്കാം,അപ്പോഴേക്കും തണുപ്പ് കാലം തുടങ്ങുമത്രേ...
പിന്നെ നിര്‍ബന്ധിക്കുന്നത് ശരിയല്ല എന്ന് തോന്നിയ അനില്‍ ഉദ്ദ്യമത്തില്‍ നിന്നും പിന്‍ വാങ്ങി
എന്നാ വാ...നിന്നെ ബസ്സ് കയറ്റി വിടാം...എനിക്ക് മാര്‍ക്കറ്റിലൊന്ന് കയറണം
ങാ...ഈ ഷൂവിലൊന്ന് കാല് ഇട്ടോട്ടെ.... എന്താ വമ്പന്‍ പര്‍ചേസ് ആണോടേ ?
ഇല്ലടാ....കുറച്ച് സവാളയും ഗോതമ്പ് പൊടിയും വാങ്ങണം....
വേറെ ഒന്നുമില്ലേ ? ചപ്പാത്തി ഉണ്ടാക്കാനാ അല്ലേ ?
പോട.മണ്ടാ...ചപ്പാത്തി ഉണ്ടാക്കാന്‍ സവാള വേണോടാ.. ഇത് ഉള്ളിവട ഉണ്ടാക്കാനാ..
അത് ശരിയാണല്ലോ, രതീഷ് അത് സമ്മതിച്ചു
രണ്ടു പേരും ബസ്സ് സ്റ്റേഷന്‍ ലക്ഷ്യമാക്കി നടന്നു.

സമയം 7.30 ആയിരിക്കുന്നു. സിഗ്നല്‍ കടന്ന് മീനാ ബസാറില്‍ എത്തി.

ഡാ))))...രതീഷേ...എന്താ ഇവിടെ ?

രതീഷിന്റെ കൂട്ടുകാരന്‍ ദാ..നില്‍ക്കുന്നു. രതീഷ് അവറ്റെ അടുത്തേക്ക് ഓടി
അനില്‍ തലയില്‍ കൈ വെച്ചു...ഇവന് ഇവിടേയും ? വേണ്ടാര്‍ന്നു ...

ഇവനോ ഇങ്ങനെ..അപ്പോള്‍ കൂട്ടുകാരന്‍ ? “കീപ്പ് ഡിസ്റ്റന്‍സ് , സേവ് ലൈഫ്“ എന്നല്ലേ  അതിനാല്‍ അനില്‍ കുറച്ച് നീങ്ങി വഴി വിളക്കിന്റെ അടുത്തായി നില്‍പ്പുറപ്പിച്ചു. സാമാന്യം തിരക്കുണ്ട് അവിടെ..പതിയെ പറന്നു പോകുന്ന കിളികളെ നോക്കി സമയം കളയുന്നു.

അടുത്തുനില്‍ക്കുന്ന ആളെ അപ്പോഴാണ് അനില് ശ്രദ്ധിച്ചത്. കുറച്ച് നോട്ടീസുമായിട്ടാണ് പുള്ളിക്കാരന്റെ നില്‍പ്പ്. വരുന്നോര്‍ക്കും പോകുന്നോര്‍ക്കുമെല്ലാം കൊടുക്കുന്നുമുണ്ട്. തൊട്ടടുത്ത് നിന്നിട്ടും അനിലിനെ അയാള്‍ മൈന്‍ഡ് ചെയ്യുന്നേ ഇല്ല. അനിലിനു വിഷമമായി. ചോദിച്ചു വാങ്ങിയാലോ ? അല്ലെങ്കില്‍ വേണ്ട. എന്തെങ്കിലുമായിക്കോട്ടെ പറന്നു പോകുന്നത് എറിഞ്ഞിട്ട് പിടിക്കുന്ന അനില്‍ അത് വേണ്ട എന്ന് വെച്ചു.

കഥ പറച്ചിലും, കത്തി വെപ്പും കഴിഞ്ഞ് രതീഷ് വന്നു.രതീഷിനെ കണ്ടതും അയാള്‍ ഒരു നോട്ടീസ് അവന് കൊടുത്തു
രതീഷ് അത് വാങ്ങി പോക്കറ്റില്‍ തിരുകി. 

ടാ...അത് തന്നേ...എന്താണെന്ന് നോക്കട്ടെ..രതീഷ് അനിലിന് കൊടുത്തു.

കപ്പ് കൃഷി കണ്ട തൊരപ്പന്റെ പോലെ അനിലിന്റെ മുഖം വിടര്‍ന്നു

ഹും..വെറുതെയല്ല എനിക്ക് തരാഞ്ഞത്, ഗുട്ടന്‍സ് ഇപ്പോഴല്ലേ മനസ്സിലായത്
എന്താടാ...വായിച്ചേ....

വെറുതേയല്ലട എനിക്ക് തരാതിരുന്നത് ... അനില്‍ ഉറക്കെ ചിരിച്ചുകൊണ്ട് വായിക്കാന്‍ തുടങ്ങി
 “ മാനസിക-പൈശാചിക-മാരണ പ്രശ്നങ്ങള്‍ക്ക് 
  എല്ലാവിധ ആയുര്‍വേദ ഔഷധങ്ങളും, വിദഗ്ദ ഡോക്ടറുടെ സേവനവും ഞങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. നാഡീ തളര്‍ച്ച,ലൈംഗിക ശേഷിക്കുറവ്, കൌണ്ടിംഗ് കുറവ്,മൂലക്കുരു,അര്‍ശസ്,ഷുഗര്‍,കിഡ്നി സ്റ്റോണ്‍, പ്രമേഹം, വിട്ടുമാറാത്ത തലവേദന, കൈകാല്‍  വേദന, മരവിപ്പ്, അലര്‍ജി തുടങ്ങിയ അസുഖങ്ങള്‍ക്ക് ഡോക്ടര്‍ പരിശോധിച്ച് മരുന്ന് നല്‍കുന്നതാണ്.”

മാനം വിമാനമാകുന്നത് മനസ്സിലാക്കിയ രതീഷ് ബസ്സ് സ്റ്റേഷന്‍ ലക്ഷ്യമാക്കി പാഞ്ഞു. രതീഷ് ദുബായിലോട്ട് ബസ്സ് പിടിക്കാന്‍

5 അഭിപ്രായങ്ങൾ:

സന്ദീപ് കളപ്പുരയ്ക്കല്‍ പറഞ്ഞു...

ഹും..വെറുതെയല്ല എനിക്ക് തരാഞ്ഞത്, ഗുട്ടന്‍സ് ഇപ്പോഴല്ലേ മനസ്സിലായത് !!!

പ്രിജേഷ്/Preejee പറഞ്ഞു...

വേണ്ട, രണ്ട് മാസം കഴിഞ്ഞാല്‍ “ഓണം“ ആയല്ലോ...എന്തായാലും അന്ന് കുളിക്കാം,അപ്പോഴേക്കും തണുപ്പ് കാലം തുടങ്ങുമത്രേ...

പ്ഹ്ഹ്ഹ്ഹ്ഹ....
കിടുക്കനായിട്ടുണ്ട് സന്ദീപേ

ponmalakkaran | പൊന്മളക്കാരന്‍ പറഞ്ഞു...

ജീവിച്ചു പോട്ടേന്ന്.......

Shibin പറഞ്ഞു...

Nice One...!!!!!!

ഏറനാടന്‍ പറഞ്ഞു...

മാരണങ്ങള്‍ വഴിയില്‍ തങ്ങില്ല.