തിങ്കളാഴ്‌ച, മേയ് 14, 2012


നല്ല മഴ .. കഥകളി കാണാം ..കുറച്ചു ഫോട്ടോ എടുക്കാം ഈനു കരുതി ഞാന്‍ കൂടല്‍ മാണിക്യം   ലക്ഷ്യമാക്കി പോയി 
ചമയം കുറച്ചു ഫോട്ടോ എടുത്തപ്പോള്‍ .. എല്ലാവരും കളിക്കുന്ന സാധനം തന്നെയാണ് എനിക്കും കിട്ടുക എന്ന് മനസ്സിലായപ്പോള്‍ ഞാന്‍ തിരിച്ചു പോരാന്‍ ഒരുങ്ങി 
ശീവേലി നടക്കുന്നു ..ആളുകള്‍ എന്നപ്പെട്ടവര്‍ മാത്രം , ഞാന്‍ വാതില്‍ ലക്ഷ്യമാക്കി ഓടി 

ഷര്‍ട്ടില്‍ ആരോ പിടിച്ചു വലിക്കുന്നെന്നു തോന്നിയപ്പോള്‍ ഞാന്‍ നിന്നു

അമ്മെ.... പോലീസ് 

എന്തിനാടാ ഓടിയത് 
ഒന്നുമില്ല സര്‍ ..

നിന്നെ ശരിയാക്കാം എന്ന് പറഞ്ഞു കണ്ട്രോള്‍ റൂമില്‍ കൊണ്ട് പോയി 
അതിനിടക്ക് ചില പോലീസ് എന്നെ തോണ്ടാനും മടിച്ചില്ല .... 
അത് വേണ്ട എന്ന് ഞാന്‍ പറഞ്ഞു 

അസിസ്റ്റന്റ്‌ സൂപ്രണ്ട് ഓഫ് പോലീസ് (പേര് പറയുന്നില്ല) ആ മാന്യ ദേഹം മലര്‍ന്നു കിടന്നു എന്നോട് ചോദ്യങ്ങള്‍ ചോദിക്കായിരുന്നു 

ഒന്ന്‍ :- നീ എന്തിനാ "ആനയുടെ മുന്നില്‍ കൂടെ "ഓടിയത് ?

ഞാന്‍ :  നല്ല മഴ , ചേട്ടന്‍ എന്നെ വിളിച്ചു 

ചേട്ടനോ ? വിളിക്ക് അവനെ 

അപ്പോളേക്കും  ചേട്ടന്‍ വിളിച്ചു 
ഒരു പോലീസ് കാരന്‍ ഫോണ്‍ തട്ടി പറച്ചു .. കട്ട്‌ ചെയ്യാന്‍ നോക്കി ... നടക്കുന്നില്ല ........ അവസാനം ഒന്ന് കട്ട് ചെയ്യെടാ .എന്നോട് ആക്രോശിച്ചു 
പാവം ഞാന്‍ കട്ട്‌ ചെയ്തു 
 വിളിക്കെടാ ചേട്ടനെ 

ഞാന്‍ വിളിച്ചു  കയ്യില്‍ കൊടുത്തു
നീ ആരാടാ ?  ഇവന്റെ ആരാടാ ?

പിന്നെയും എന്നോട് കട്ട്‌ ചെയ്യാന്‍ പറഞ്ഞു .. ഞാന്‍ അനുസരിച്ചു .
ഫോണ്‍  വേറൊരു പോലീസിന്റെ കയ്യില്‍ കൊടുത്തിട്ട് അദ്ദേഹം പറഞ്ഞു 
ഇവന്‍ ആള് ശരിയല്ല ... മൊത്തം പരിശോധിക്ക്  സൈബര്‍ കേസ് വല്ലതും കാണും ...

മെനു തുറന്ന അയാള്‍ക്ക്‌ ഇതു അപ്ലിക്കേഷന്‍  എടുതാലാ അത് കാണുക എന്ന് പോലും അറിയില്ല ... എനിക്ക് സങ്കടം വന്നു ...  

ഇതാണോ നമ്മുടെ പോലീസ് ?

പിന്നെ നെതോക്കെയോ നോക്കി ഫോണ്‍ തന്നു 

  അയാള്‍ ആരാട ?
 ചേട്ടന്‍ 
നീ ആള് ശരിയല്ല .. അയാള്‍ പറഞ്ഞത് കൂട്ടുകാരന്‍ ആണെന്നാണല്ലോ 
വയസ്സിനു മൂത്തവരെ അങ്ങിനെ അല്ലെ വിളിക്ക ?

രണ്ടു :- എന്താടാ നിന്റെ ബാഗില്‍ ?
 ക്യാമറ 
എന്തിനാടാ ?
ഫോട്ടോ എടുക്കാന്‍ 
എന്തിനാ ഫോട്ടോ എടുക്കുന്നെ ?
.
.
.
പറയണമെങ്ങില്‍ ഒരു പാട് ഉണ്ട് ... ഞാന്‍ മനസ്സില്‍ ചിരിച്ചു ...ചിരി പുറത്തു വരാന്‍ പാടില്ലല്ലോ 

അയ്യൂ...പറയാന്‍ മറന്നു 
ഇതിനിടക്ക്‌ എന്നെ ജയിലില്‍ ഇടണമെന്നും പറഞ്ഞു ട്ടോ....

ഒരിക്കല്‍ ഇരിഞ്ഞാലക്കുട പോലീസ് എന്ന് പറഞ്ഞപ്പോള്‍ അഭിമാനം കൊണ്ടിരുന്ന ഞാന്‍  അറിഞ്ഞു "ഇതാണ് നമ്മുടെ പോലീസ് " 

ഇതിനിടക്ക് എന്നെ ജയിലില്‍ കൊണ്ടുപോയി ഇടും എന്ന് പറയാനും മടിച്ചില്ല 

അഭിപ്രായങ്ങളൊന്നുമില്ല: