വെള്ളിയാഴ്‌ച, നവംബർ 18, 2011

സിനിമയ്ക്ക് പോയപ്പോള്‍

ഉച്ചയുറക്കത്തിനായ് കിടന്നിട്ടും എന്തോ ഉറക്കം വരുന്നില്ല, മെല്ലെ അവിടെ നിന്നും എഴുന്നേറ്റു... 

ഇന്ന് പോണ്ണ്ടാ കൃഷണനും രാധയും കാണാന്‍ ?

നല്ലപാതിയ്ക്കെന്നോട് എന്തോ ദേഷ്യമുള്ളത് പോലെ. ഫോണെടുത്ത് കുത്തി.. 

കണ്ണാ ഫ്രീയായോ ?

കണ്ണന്‍ മോളിലാ...പണീലാ...അപ്പുറത്ത് നിന്നും പരിചയമില്ലാത്ത ശബ്ദം.

ഒഹ്..അവനില്ല... എന്നാ ഇക്കയെ വിളിക്കാം...

ഹും, അയാള്‍ ഫോണ്‍ എടുക്കുന്നുമില്ല,

എന്നാ പിന്നെ നാളെ പോകാം എന്നു കരുതി.

ഇന്ന് എന്താഴ്ച്ചയാടീ ?

"വ്യാഴം" എന്താ ചോദിച്ചേ ?

ഒന്നൂല്ല്യാ...

അപ്പോ ഇന്നുകൂടെയേ പടം കാണൂ, നാളെ മാറും, കൂട്ടിനാരും വരുന്നില്ലെങ്കില്‍ വേണ്ട, എല്ലാരും വരാന്നൊക്കെ പറയും. ആ നേരാവുമ്പോ ഇല്ലാ‍ന്ന് പറയും(ഒറ്റയ്ക്കിരുന്ന് കാണാനുള്ള പേടി ഇല്ലാതില്ല)മാപ്രാണം വര്‍ണ്ണ ലക്ഷ്യമാക്കി എന്റെ യമഹ ഓടിതുടങ്ങി.. പോകുന്നവഴിയില്‍ അതാ സന്ദീപ്...വണ്ടി നിറുത്തി.

എങ്ങോട്ടാ ?

പടത്തിനാ, നീ പോരുന്നോ ? ഏതാന്ന് ചോദിക്കണ്ടാ “കൃഷ്ണനും രാധയും”

നിനക്കെന്താ പ്രാന്താണോ ?

നീ വര്ണെണ്ടെങ്ങെ വാ... ചുമ്മാ ഒരു രസം അല്ലേ...

കുറേ പറഞ്ഞപ്പോള്‍ അവന്‍ വരാമെന്നായി...അവന്‍ വണ്ടിയില്‍ കയറി,

ന്നാ പോകാം..

ഞങ്ങള്‍ വീണ്ടും യാത്ര തുടങ്ങി

6.15 നാ പടം , ഓരോന്ന് വിട്ടിട്ട് പോകാല്ലേ ?

അവനു സമ്മതം. മഹാബലിയില്‍ കയറി ഓരോ പെഗ്ഗില്‍ സോഡ കലര്‍ത്തി അതും അകത്താക്കി (ധൈര്യത്തിന്). ടിക്കറ്റ് വാങ്ങി അകത്ത് കടന്നപ്പോള്‍ സിനിമ തുടങ്ങിയിരുന്നു.

മച്ചാ...രായപ്പന്‍ ... ഇതില്‍ ? ഒള്ളതാ ?

ഇനി സൈഡ് റീലാവോ ? പിന്നിലേയ്ക്കും സൈഡിലേയ്ക്കും ഒക്കെ നോക്കി, വിരലിലെണ്ണാവുന്ന ആളുകള്‍ (കൂടിവന്നാല്‍ 15, അതില്‍ കൂടുതല്‍ ഇല്ല), ഒരെണ്ണം വീശിയത് തലയ്ക്ക് പിടിച്ച് പണ്ടിറ്റ് പ്രിത്വിരാജായതോ ? സംശയം തീരും മുന്‍പ് ദാ വരുന്നു റീമ....

മച്ചൂ പണി പാളിട്ടാ....ഇത് ഇന്ത്യന്‍ റുപ്പ്യാട്ടാ... മറ്റേ പടം 12.30നും 3.15നും മാത്രം ഒള്ളൂന്നാ തോന്നണേ....

കൊഴപ്പ്യല്ലാ, നല്ല പടമാന്നാ കേട്ടേ...

ന്നാലും അത് കാണാന്‍ പറ്റില്ല്യാലോ...

ഇടവേളയ്ക്ക് പുറത്തിറങ്ങിയപ്പോള്‍ ഗേറ്റ് കീപ്പറോട് ചോദിച്ചു നാളെ മുതല്‍ എന്തൂട്ടാ പടം ?


കൃഷ്ണനും രാധയും നാല് കളികള്‍.....

3 അഭിപ്രായങ്ങൾ:

Sandeep kalapurakkal പറഞ്ഞു...

ഇന്ന് പോണ്ണ്ടാ കൃഷണനും രാധയും കാണാന്‍ ?

naushad kv പറഞ്ഞു...

ക്ലൈമാക്സ് കലക്കി.... :)

deepu suresh പറഞ്ഞു...

കൊള്ളം.......ഇത്.......കൃഷ്ണനും രാധയും ....കാണാന്‍..പോകണം........കുട്ടാ.......