തിങ്കളാഴ്‌ച, മേയ് 17, 2010

ഷാജഹാനും മുംതാസും അമ്പലപറമ്പില്‍

          കൈരളി വി ചാനലിലെ ലൈവ് പരിപാടികള്‍ ഹരമായി മാറിയ സമയം. ഉച്ചയൂണ് കഴിഞ്ഞ് വിശ്രമിക്കുമ്പോളാണ് സാധാരണയായി ഈ പരിപാടികള്‍ കാണുന്നത്. നമ്മുടെ ആശംസകള്‍ ഗാനരംഗത്തിന്റെ അകമ്പടിയോടെ മറ്റുള്ളവര്‍ക്ക് കൈമാറാം. കൂട്ടുകാര്‍ക്ക് ആശംസകള്‍ അയക്കുന്നത് പതിവായി.
ആയിടക്കാണ് വി ചാനല്‍ ഒരു പരിപാടി സംഘടിപ്പിച്ചത്, പ്രണയലേഖന മത്സരം...

പരസ്യം കണ്ടതും ഷുക്കൂര്‍ ചിരിച്ചു കൊണ്ട് പറഞ്ഞു “എഴുതിക്കൊടുക്കെടാ...” .

“പാട്ട് ആയിരുന്നെങ്കില്‍ ഷുക്കൂറ് അയച്ചേനെ.. അല്ലേടാ സന്ദീപേ ...”

"ചാഞ്ചാടിയാടി ഉറങ്ങ് നീ............." ഷുക്കൂറിന്റെ ഫേവറിറ്റ് സോഗ് ശശി നീട്ടി പാടി

"അവന് പാട്ട് ഒന്നും അറിയില്ല, ഡാന്‍സേ അറിയുള്ളൂ, അതാണെങ്കില്‍ ഒരു കൈ നോക്കിയേനേ, ഡാന്‍സ് കവറിലിട്ട് അയക്കാന്‍ പറ്റില്ലല്ലോ അല്ലേ ഷുക്കൂ" കിട്ടിയ അവസരം ഞാന്‍ പാഴാക്കിയില്ല.

ശശിയും ഷുക്കൂറും തമ്മില്‍ പൊരിഞ്ഞ വഴക്ക്, ഇടക്ക് ശശിയുടെ ശബ്ദത്തില്‍ കോഴിക്കോടന്‍ ആല്‍ബം സോഗ് “ഷുക്കൂറ് സുന്ദരനാ.., ഓനൊരു വല്ലാത്ത് സംഭവമാ”

സൌന്ദര്യവര്‍ദ്ധക വസ്തുക്കളുടെ ഷോപ്പ് അവന് സ്വന്തം മുറിയില്‍ ഉണ്ട്


തടിയില്ലാത്ത  ശരീരമാണെന്നതിന്റെ അഹങ്കാരമൊന്നും അവനില്ല, വണ്ണം വെക്കാന്‍ വേണ്ടി കണ്ടതൊക്കെ കഴിച്ച് അടക്കാമരത്തില്‍ ആമയെ കെട്ടിവച്ച ഒരു ലുക്ക് ആയി, വയറ് മാത്രം വണ്ണം വെച്ചു,
 
എങ്ങിനെ ഒരു പ്രേമലേഖനം ഉണ്ടാക്കാം എന്ന ചിന്തയിലായിരുന്നു ഞാന്‍ .

“പിന്നേ... അവനപ്പളേക്കും നാട്ടിലെത്തിക്കാണും. ശശീ അവനെ വിട്ടേക്ക്  ......”

അയ്യോ ഈ പന്തും എന്റെ നേരെയാണല്ലോ ഈ ...ശ്വരാ

“പണ്ട് നീ അവളുമാര്‍ക്കെഴുതിയതെല്ലാം എടുത്താല്‍ മൂന്നോ നാലോ മ്യൂസിക്കല്‍ ആല്‍ബം പിടിക്കായിരുന്നു. വല്ലതും ഓര്‍മയുണ്ടോടാ ഷുക്കൂ.....” ഞാന്‍ കത്തികയറി.

“ആ പുഴക്കരയില്‍ വരാറുള്ള പെണ്ണിന്റെ പേരെന്തായിരുന്നു? ”

 “ഏതാടാ...എനിക്കോര്‍മയില്ല.” ഞാന്‍ എഴുന്നേറ്റിരുന്നു.

“മുംതാസ് “

“ഷുക്കൂറേ....മുഴുവനും പറ” എന്നായി ശശി.

അല്ലെങ്കിലും മറ്റുള്ളവരുടെ കാര്യങ്ങളറിയാന്‍ എല്ലാവര്‍ക്കും വലിയ താല്പര്യമാണല്ലോ (പ്രത്യേകിച്ച് ഇവന്)...
“അവനോട് തന്നെ ചോദിക്ക്, അവന്‍ തന്നെ പറയും”

“ഹി ഹി.. പഠിക്കാന്‍ പറഞ്ഞയച്ചപ്പോള്‍ കണ്ട പെമ്പിള്ളാരുടെ പുറകെ പോയത് നിങ്ങല്ലേ... എന്നീട്ട് ഇപ്പോ എനിക്കിട്ട് ഗോളടിക്കാന്‍ നോക്കാണോ..വേണ്ട ഷുക്കൂ വേണ്ട..ഈ പോസ്റ്റില്‍ ഗോളി ഉണ്ടേ...”

“ആരാ ഈ മുതാസ് ?” ശശിക്ക് അറിഞ്ഞേ പറ്റൂ

ഓഹ് അതോ ?

“ഹ് ഹ് ഹ് ...ആ അതു തന്നെ....”

“അതു നമ്മുടെ ഷാജഹാന്റെ ആളാ... അവന്‍ കേക്കണ്ട...”

“കൊള്ളാലോ...ഷാജഹാനും മുതാസും ..എന്നീട്ട് ഷാജഹാന്‍ താജ്മഹല്‍ പണതോ...”ശശിക്ക് ആവേശമായി
“ആഹാ... അവള്‍ക്ക് താജ്മഹല് .......”

********
          എനിക്കു ആ രംഗം ഓര്‍മ വന്നു.രാവിലെ 7 മണിക്ക് ക്ലാസ് തുടങ്ങുമായിരുന്നു. 9 മുതല്‍ 9.15 വരെയാണ് ഇടവേള. പതിവുപോലെ ഞാനും ഷാജുവും മമ്മദും കൂടി ഇടവേളക്ക് അമ്പലത്തിലേക്ക് പോയി. അവിടെ രണ്ട് അമ്പലമുണ്ട്. ഒന്ന് ഞങ്ങളുടെ ക്ലാസിന്റെ അടുത്താണ്. മമ്മദ് പുറത്ത് നില്‍ക്കും. അവിടെ ചെന്ന് പേരിനൊരു പ്രാര്‍ത്ഥന.. പിന്നെ ശാന്തിക്കാരില്‍ നിന്നും നെയ്പായസം കിട്ടും.. അതാണു ഒരു തരത്തില്‍ ഞങ്ങളെ ഭക്തരാക്കിയത്.. ഞങ്ങള്‍ പായസം കൊണ്ടുവന്ന് അവനു കൂടെ കൊടുക്കും.രണ്ട് അമ്പലത്തിനും നടുക്ക് ബി.എഡ് കോളേജ് വലിയ അമ്പലത്തിനപ്പുറത്ത് പ്ലസ് ടു. അങ്ങിനെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ കുറെ ഉണ്ട് അവിടെ.

       ഗോതുരുത്ത് പുഴയുടെ ഇങ്ങേ കരയിലൂടെയാണ് ഞങ്ങളുടെ സഞ്ചാരം.പുഴയിലേക്കെത്തി നോക്കുന്ന തെങ്ങിന്‍ ചുവട്ടില്‍ ചേട്ടന്മാരും ചേച്ചിമാരും സൊള്ളുന്നുണ്ടാകും. സൂര്യകിരണങ്ങള്‍ ഓളത്തില്‍ പെട്ട് ആടിയുലയുന്നതും നോക്കി ഞങ്ങള്‍ നടന്നു. കുട്ടികള്‍ പ്രാര്‍ത്ഥന കഴിഞ്ഞ് ക്ലാസില്‍ കയറാനുള്ള തിരക്കിലാണ്. വെളുത്ത് കൊലുന്നനെയുള്ള ഒരു പെണ്‍കുട്ടി വരുന്നു. വെളുത്ത പാവാടയും ബ്ലൌസും അവളെ സുന്ദരിയാക്കി.

“ഞാനേ അവളുടെ പേരു ചോദിക്കട്ടെ....”

ഇപ്പോ തന്നെ വേണോ ? ഷാജൂ...

ഷാജു അവളുടെ മുന്നിലേക്കു ചാടി, കൂടെ ഞങ്ങളും, അവള്‍ ഒരടി പുറകോട്ട് വെച്ചു.

“എന്താ തന്റെ പേര്..” ഷാജുവിന്റെ വിറയാര്‍ന്ന ചോദ്യം

“അത് നിങ്ങളോട് പറയേണ്ട കാര്യമില്ല.” അവള്‍ പോകാന്‍ ഒരുങ്ങി

“പറയൂന്നേ...” അവന്‍ വിടാന്‍ ഭാവമില്ല

“മുംതാസ് ”

“എന്റെ പേര് ഷാജഹാന്‍”

“ചോദിച്ചില്ലല്ലോ” അവള്‍ കുണുങ്ങി നടന്നു.

“എന്നാടാ നിന്റെ പേരു മാറ്റിയത് ?” മമ്മദ് അവനെ തറപ്പിച്ചു നോക്കി

“അ ഹാ.. അവള്‍ മുംതാസാണെങ്കില്‍ ഞാന്‍ ഷാജഹാനാ” ഷാജു ചിരിച്ചു

എന്തായാലും മിണ്ടാതെ പോയില്ലല്ലോ, ഫസ്റ്റ് ഇമ്പ്രഷന്‍ ബെസ്റ്റ് ഇമ്പ്രഷന്‍ എന്നല്ലേ പഴമക്കാര്‍ പറഞ്ഞിരിക്കുന്നേ,
നിങ്ങള്‍ക്കു രണ്ടുപേര്‍ക്കും ചായ എന്റെ വക. ഞങ്ങള്‍ തമ്പിചേട്ടന്റെ ഫാസ്റ്റ്ഫുഡിലേക്കു നടന്നു.

“തമ്പിചേട്ടാ.... 3 ചായ ...6 പഴം പൊരി” മമ്മദിന്റെ ഓര്‍ഡര്‍

"ചേട്ടാ എനിക്ക് 2 എണ്ണം " പിന്നാലെ ഞാന്‍

"എന്ത് ? അപ്പോള്‍ ഈ 6 എണ്ണം ?"   ഷാജുവിന് ഒന്നും മനസ്സിലായില്ല

"ഇനി വേണമങ്കില്‍ മമ്മദ് ചോദിച്ചു വാങ്ങിക്കോളും, അല്ലേ തമ്പിച്ചേട്ടാ ?" തമ്പിച്ചേട്ടന്‍ എന്നെ നോക്കി ഒന്നു ചിരിക്കുക മാത്രം ചെയ്തു

“നീയെന്താടാ റപ്പായിക്കു പടിക്കാണോടാ, എന്നെ കൊല്ലല്ലേടാ മമ്മദേ..” ഷാജു ദയനീയമായി മമ്മദിനെ നോക്കി

"ഞാനിന്ന് 5 മിനിറ്റ് നേരത്തേ ബ്രേക്ക്ഫാസ്റ്റ് കഴിച്ചു , അതാ വിശപ്പ്, എന്നാലും അവള്‍ പേരു പറഞ്ഞില്ലേ...” ഷാജു ചൂടന്‍ പഴംപൊരി ആര്‍ത്തിയോടെ കടിച്ചു.

“പേരു പറഞ്ഞു ...പക്ഷേ...എന്നെ നോക്കികൊണ്ടാ പറഞ്ഞേ...ഇനി എന്നോടാവോ... ”ഞാന്‍ ചായ കുടിക്കാന്‍ തുടങ്ങി

“പോടാ...നിങ്ങളെ രണ്ടാളേം അല്ല....” ഞങ്ങള്‍ മമ്മദിനെ നോക്കി, പഴം പൊരി കടിച്ചുകോണ്ട് അവന്‍ പറഞ്ഞു

“മോനേ.. അവള് എന്നെയാ നോക്കേ...”

“ഡാ...ഡാ... മതീഡാ...പോകാറായില്ലേ.......?  തമ്പി ചേട്ടാ....ചായ” ഷുക്കൂറ് കസേര വലിച്ചിട്ട് ഇരുന്നു.

“കണ്ട പെമ്പിള്ളാരുടെ പിന്നാലെ നടന്നോളും, നന്നായിക്കൂടെടാ...” ഷുക്കൂറിന്റെ ഉപദേശം

“പിന്നേടാ....ഒരുത്തന്‍ വന്നിരിക്കുന്നു..നീ ഇപ്പോഴും അഞ്ച് മിനിറ്റിന്റെ പിന്നാലെ അല്ലേ...”

“ആരാടാ അത് ? പറയെടാ ഷാജൂ....” ഞങ്ങള്‍ക്ക് ഉത്സാഹമായി, ഷാജു വിവരിക്കാന്‍ തുടങ്ങി..

”നല്ല കുട്ടി ഇഷ്ടാ.. എന്തു രസാ..നല്ല ഭംഗി ഇണ്ടെടാ കാണാന്‍... അവള്‍ക്ക് ഇവനെ ഇഷ്ട്മാണെടാ...ഈ മണ്ടനു പേടിയാ... സത്യം പറയാലാ....ഞാനാണെങ്കില് അവളെ കെട്ടിയേനെ..."

“ഡാ......ചുമ്മാ കുഞ്ഞ് കളിക്കല്ലേ...”ഷുക്കുറിന് ദേഷ്യം വന്നു

“ഇതാ കുഴപ്പം, ഇവന് പേടിയാ....” ഞാന്‍ അവനെ കളിയാക്കി

“ചുമ്മാ ഇരിക്കെടാ...നിന്നെയൊന്നും പറഞ്ഞിട്ട് കാര്യമില്ല” ഷുക്കൂറ് പിന്മാറി, തമ്പിചേട്ടന് കാശും കൊടുത്ത് ഞങ്ങള്‍ പോന്നു.

“നിന്നെയൊക്കെ കൂടെ കൊണ്ടുപോയ എനിക്ക് ഇതുതന്നെ കിട്ടണം” ഷാജുവിന്റെ മനസ്സില്‍ അപ്പോഴും അവള്‍ തന്നെയായിരുന്നു.

          പിറ്റേന്ന് പതിവില്ലാതെ "രാവിലെ" ഷാജു വരുന്നു..ഞാനും മമ്മദും ഞെട്ടിപ്പോയി, ഇളം മഞ്ഞ നിറത്തോടുകൂടിയ, കസവു കരയുള്ള മുണ്ടും ചെറിയ വരകളുള്ള ടീ ഷര്‍ട്ടും, വലത്തേ കൈയ്യില്‍ ബാഗ് മടക്കിപ്പിടിച്ചിട്ടുണ്ട്, മുണ്ടിന്റെ ഒരറ്റം ഇടത്തേ കൈയ്യിലും, കൊടുങ്ങല്ലൂരമ്മയെ കണ്ടിട്ടുള്ള വരവാണ്...

“അളിയാ പണി പാളിന്നാ തോന്നുന്നേ, വരണ വരവ് കണ്ടാ ?” ഞാന്‍ മമ്മൈനെ നോക്കി കണ്ണിറുക്കി,
         ക്ലാസില്‍ മൊത്തഹ്ഹില്‍ ഒച്ചപ്പാട് ഉണ്ടാക്കുന്നത് ഇവനാണ്, പഹയന്‍ ഇന്നു മിണ്ടുന്നില്ല, വാച്ചിലും നോക്കിയാണ് ക്ലാസിലെ ഇരുപ്പ്, സമയം 9 മണി,ഞങ്ങള്‍ അമ്പലത്തിലേക്കോടി, പായസവും കഴിച്ച് അടുത്ത അമ്പലത്തിലേക്ക് നടന്നു. നടക്കുമ്പോള്‍ ഷാജു പറഞ്ഞു

“അവളെ കാണുമ്പോ വായീ നോക്കി നിക്കണ്ട കേട്ടാ... പൊയ്ക്കൊ രണ്ടും...”

“മുതാസും തോഴിയും വരുന്നുണ്ട്.. വാ മമ്മദേ നമുക്ക് പോകാം, അടിടെ സൌണ്ട് കേക്കുമ്പൊ വരാം” ഞങ്ങള്‍ നടന്നു.
        കുറെ നാളത്തെ വായില്‍ നോട്ടത്തിനൊടുവില്‍ അവരുടെ പ്രണയം മൊട്ടിട്ടു, ഉച്ചക്കുള്ള ഭക്ഷണവും കഴിഞ്ഞ് പുഴക്കരയിലെ ആലിന്‍ ചുവട്ടില്‍ ഇരുപ്പുറപ്പിച്ചു.ഷാജു മൂകനായിരിക്കുന്നു.

“എന്താടാ ഷാജൂ നീ എന്താ ഒന്നും മിണ്ടാത്തേ...നീ പ്രശ്നം പറ മച്ചൂ..... ഞങ്ങളില്ലേ കൂടെ " ഞാന്‍ പറഞ്ഞു

“എടാ, എറച്ചി വെട്ട്കാരന്‍ ബീരാന്‍ നിന്നെ വെട്ടി വിക്കുംന്ന് പറഞ്ഞോ” മമ്മദ് കളിയാക്കി ചോദിച്ചു

“ആരാടാ ഈ ബീരാന്‍.....” എനിക്കു സംശയമായി

“മുതാസിന്റെ വാപ്പ... അല്ലാണ്ടാരാ...”

“പോടാ... അതൊക്കെ ഈ പൊട്ടന്‍ പറഞ്ഞുണ്ടാക്കുന്നതല്ലേ...” ഷാജുവിനു ദേഷ്യം വന്നു

“മച്ചൂ കാര്യം പറ”

"അളിയാ പോയെടാ, പോയി, മാനം പോയി"


"പോടാ, ഞങ്ങള്‍ക്കു കാണാന്‍ പറ്റുന്നുണ്ടല്ലോ" മമ്മദിന്റെ സ്ഥിരം കോമഡി

“അളിയാ.... പറ്റിപ്പോയെടാ....നിങ്ങളു പറഞ്ഞതു ശരിയാ....അന്ന് അവള്‍ നോക്കിയപ്പോ നിങ്ങളെയാ നോക്കേന്നും പറഞ്ഞു തല്ല് പിടിച്ചില്ലേ”
 
“ഉവ്വ... പറയ് ” ഞങ്ങള്‍ കാതു കൂര്‍പ്പിച്ചു.

“അളിയാ..... അവള്‍ക്ക് കോസ് കണ്ണാടാ......എന്നെ കാണണമെങ്കില്‍ നിന്നെ നോക്കണം ”

                                                                                             (രണ്ടാം ഭാഗം ഇവിടെ നിന്നും വായിക്കാം)

9 അഭിപ്രായങ്ങൾ:

സന്ദീപ് കളപ്പുരയ്ക്കല്‍ പറഞ്ഞു...

“എടാ, എറച്ചി വെട്ട്കാരന്‍ ബീരാന്‍ നിന്നെ വെട്ടി വിക്കുംന്ന് പറഞ്ഞോ” മമ്മദ് കളിയാക്കി ചോദിച്ചു

“ആരാടാ ഈ ബീരാന്‍.....” എനിക്കു സംശയമായി

“മുതാസിന്റെ വാപ്പ... അല്ലാണ്ടാരാ...”

ബിനീഷ് അലപ്പുഴ പറഞ്ഞു...

ഹായ് സന്ദീപേ .........
വളരെ നന്നായിട്ടുണ്ട്, ഷുക്കൂർ ഇത്തരക്കാരനായിരുന്നോ...?
കഥയുടെ തുടക്കത്തിലെ 'അടക്കാമര' പ്രയോഗം നന്നേ ബോധിച്ചിരിക്കുന്നു.....
അല്ല ആരാ ഈ ശശി..........? എന്തായാലും മുംതാസ് നമ്മുടെ ഷുക്കൂറിനെ നിരാശപ്പെടുത്തില്ല എന്നു പ്രതീക്ഷിച്ചു കാത്തിരിക്കുന്നു.........................

ലിനു പറഞ്ഞു...

“അളിയാ.... പറ്റിപ്പോയെടാ....നിങ്ങളു പറഞ്ഞതു ശരിയാ....അന്ന് അവള്‍ നോക്കിയപ്പോ നിങ്ങളെയാ നോക്കേന്നും പറഞ്ഞു തല്ല് പിടിച്ചില്ലേ”...........

സന്ദീപേ .........
വളരെ നന്നായിട്ടുണ്ട്

stijin പറഞ്ഞു...

ha..ha... kollam machu... aduthathum porate.. ?

നന്ദകുമാര്‍ പറഞ്ഞു...

“"അളിയാ പോയെടാ, പോയി, മാനം പോയി"“

ഹഹഹഹ

ഇതൊക്കെ ഒള്ളതാണോടാ?? :)

സന്ദീപ് കളപ്പുരയ്ക്കല്‍ പറഞ്ഞു...

അഭിപ്രായങ്ങള്‍ക്ക് നന്ദി

എറക്കാടൻ / Erakkadan പറഞ്ഞു...

ഹ..ഹ ....അവസാനത്തേക്ക് ചിരിച്ചു പോയി

അഭി പറഞ്ഞു...

ഹ ഹ കൊള്ളാം

Shibin പറഞ്ഞു...

Evideyo Kettu maranna oru pazhaya kadha pole......:-) :-)

Great dear... appreciated'......